Popular posts from this blog
യക്ഷി
വടിവാർന്നൊരുടലിന്നതുടമയാം യക്ഷി, മലയിലൊരലപോലെയുലയിലെ യക്ഷി ; നിറമാറിൽ തറയ്ക്കുന്നിതറിയാതെൻ കൺകൾ, വഴിപിഴയാതെ ഞാനതൊഴിവാക്കി വേഗം. വർത്തമാനമർത്ത്യനെന്നും വാർത്തയാകും യക്ഷി, ശോകമൂകലോകമതിന്നേകസാക്ഷി യക്ഷി; വിശ്രമത്തിനാശ്രയിച്ചു മിശ്രഭാവം പേറും, ഭംഗിയുള്ളൊരംഗനക്കും രംഗവേദിയാകും. തന്നെയുന്നമിട്ടവർക്കു മന്നായായ യക്ഷി, മങ്കയെന്ന ശങ്കയേതും പങ്കിടാത്ത യക്ഷി ; അംഗഭംഗമേറ്റിടാതെ ലിംഗഭംഗിയോടെ , വിചിത്രയായ് പവിത്രയായ് സുമിത്രയായ് നിൽപ്പൂ. മത്സരത്തിന്നുത്സവത്തിൻ വത്സലയായ് യക്ഷി, എത്രമാത്രം ചിത്രങ്ങൾക്കു പാത്രമായി യക്ഷി ; പണ്ടുതൊട്ടേ കണ്ടുനിൽക്കാനുണ്ടു നീണ്ടനിര, വാക്കും നോക്കും പോക്കുമെല്ലാമാസ്വദിച്ചു നീയും. കഷ്ടനഷ്ടബോധമിഷ്ടമായിടാത്ത യക്ഷി, വല്ലഭനോടതുതെല്ലും മല്ലിടാതെ യക്ഷി ; പറ്റുകില്ല മാറ്റുവാൻ ചാറ്റലിനോ കാറ്റിനോ, വട്ടമിട്ടടുത്തിടും പക്ഷി ശ്രേഷ്ഠനൊട്ടുമേ. കരവിരുതിൻ ചാരുതയാൽ മേരുപോൽ യക്ഷി, മാലിനിപോൽ കല്ലോലിനിതൻ ചാരെയായ് യക്ഷി ; തിക്കിലും തിരക്കിലും തൂക്കുപാലം കാത്തിടും, പിച്ചവെച്ചുനീങ്ങിടുന്ന കൊച്ചിനെയുമെന്നും. നാടുതോറും കാടുതോറുമോടിടാത്ത യക്ഷി, തളർച്ചയോ വിളർച്ചയോ തകർ...
എൻ്റെ നിള
മഴുവെറിഞ്ഞുണ്ടായ കേരളത്തിൻ മധ്യേ നിത്യവും കുറുകെ ചലിച്ചവളെൻ നിള കേരളപ്പുഴയെന്ന പേരിന്നുപകരമായ് ഭാരതപ്പുഴയെന്ന കീർത്തിയാർജ്ജിച്ചവൾ ഉദയാസ്തമയങ്ങളിവളെത്ര കണ്ടു ലക്ഷോപലക്ഷം ഗ്രഹണങ്ങളും കണ്ടു കണ്ടു പിന്നെ കുറെ മാനവരാശി തൻ മധുരമാം നേട്ടവും കയ്പുള്ള കോട്ടവും അറബിക്കടലിൻ്റെ മണവാട്ടിയായതിൻ വിരിമാറിലമരുവാൻ വെമ്പലോടെന്നും നുരയും പതയുമായ് ക്ഷമകെട്ടൊഴുകിയ നിന്നുടെ മൃദുലമാം മേനിയിലിന്നില്ല ഗാന്ധർവ്വകേളിതൻ താളവും മേളവും സഹ്യനഭിമാനപൂർവ്വമിതോർക്കും ഇവളെൻ്റെ പ്രിയപുത്രി നളിനമുഖി നിളയെന്നപേരിൽ നദികളിൽ പ്രമുഖമാം ഒരു സ്ഥാനമൊരുനാളിവൾ വഹിച്ചു തുള്ളലും കൂത്തും കഥകളിയും കണ്ടു നിദ്രാവിഹീനയായിവൾ മദിച്ചു സമ്പുഷ്ടമായ നിൻ കൈവഴിയോരോന്നും എവ്വിധം തീർത്ഥം വഹിച്ചിരുന്നു എങ്കിലവയിന്നു നിന്നുടെ സംഹാര- ദൂതുമായെത്തുന്ന പാഷാണപാത്രങ്ങൾ തട്ടിയും മുട്ടിയും തെന്നിത്തെറിച്ചും കളകള പാടിയും കുളിർകാറ്റുതിർത്തും മക്കളെ കാത്തും സംഹാരമാടിയും നീങ്ങേണ്ട നീയിതാ നാടുനീങ്ങുന്...
sir
ReplyDeleteGreat writing of ethereal words
Superbbbbbbbbbb.👏👏👏👏👏
ReplyDelete