Popular posts from this blog
യക്ഷി
വടിവാർന്നൊരുടലിന്നതുടമയാം യക്ഷി, മലയിലൊരലപോലെയുലയിലെ യക്ഷി ; നിറമാറിൽ തറയ്ക്കുന്നിതറിയാതെൻ കൺകൾ, വഴിപിഴയാതെ ഞാനതൊഴിവാക്കി വേഗം. വർത്തമാനമർത്ത്യനെന്നും വാർത്തയാകും യക്ഷി, ശോകമൂകലോകമതിന്നേകസാക്ഷി യക്ഷി; വിശ്രമത്തിനാശ്രയിച്ചു മിശ്രഭാവം പേറും, ഭംഗിയുള്ളൊരംഗനക്കും രംഗവേദിയാകും. തന്നെയുന്നമിട്ടവർക്കു മന്നായായ യക്ഷി, മങ്കയെന്ന ശങ്കയേതും പങ്കിടാത്ത യക്ഷി ; അംഗഭംഗമേറ്റിടാതെ ലിംഗഭംഗിയോടെ , വിചിത്രയായ് പവിത്രയായ് സുമിത്രയായ് നിൽപ്പൂ. മത്സരത്തിന്നുത്സവത്തിൻ വത്സലയായ് യക്ഷി, എത്രമാത്രം ചിത്രങ്ങൾക്കു പാത്രമായി യക്ഷി ; പണ്ടുതൊട്ടേ കണ്ടുനിൽക്കാനുണ്ടു നീണ്ടനിര, വാക്കും നോക്കും പോക്കുമെല്ലാമാസ്വദിച്ചു നീയും. കഷ്ടനഷ്ടബോധമിഷ്ടമായിടാത്ത യക്ഷി, വല്ലഭനോടതുതെല്ലും മല്ലിടാതെ യക്ഷി ; പറ്റുകില്ല മാറ്റുവാൻ ചാറ്റലിനോ കാറ്റിനോ, വട്ടമിട്ടടുത്തിടും പക്ഷി ശ്രേഷ്ഠനൊട്ടുമേ. കരവിരുതിൻ ചാരുതയാൽ മേരുപോൽ യക്ഷി, മാലിനിപോൽ കല്ലോലിനിതൻ ചാരെയായ് യക്ഷി ; തിക്കിലും തിരക്കിലും തൂക്കുപാലം കാത്തിടും, പിച്ചവെച്ചുനീങ്ങിടുന്ന കൊച്ചിനെയുമെന്നും. നാടുതോറും കാടുതോറുമോടിടാത്ത യക്ഷി, തളർച്ചയോ വിളർച്ചയോ തകർ...
ഗൊബ്ബിയാള
നെല്ലറയുടെ മണ്ണിലേക്കിന്നിതാ, ഒഴുകിയെത്തിയൊരു 'ഗൊബ്ബിയാള' ; തമിഴകത്തിന്റെ സംസ്ക്കാരമേന്തും, തനിമയാർന്നതാം സംഗീതമായി. സാക്ഷികളാക്കി നാട്ടുകൂട്ടങ്ങളെ, നാടുകാണാനതെത്തി കൊടുംപാപി ; തെരുവുതോറും കെട്ടി വലിച്ചുകൊ- ണ്ടൊരുമയോടെയങ്ങെത്തും നാരിമാർ. വീടിൻ മുറ്റത്തു കിടത്തും പാപിയെ, വായ്ക്കരിയിട്ടങ്ങു യാത്രയതാക്കും; നെഞ്ചുതല്ലിപ്പൊളിക്കുന്ന കാഴ്ചകൾ, കണ്ടു ജനങ്ങൾ രസിച്ചങ്ങിരിക്കും. വട്ടമിട്ടു കൈത്താളമതിട്ടുകൊ- ണ്ടെട്ടുവട്ടം വലം വെക്കുമെല്ലാരും, നാട്ടറിവിന്റെ ശീലതായുള്ളൊരു പാട്ടുപാടിടും താളബോധത്തോടെ : " അയ്യോ പാപി കൊടുംപാപി കൊടുംപാപി ചത്താളാ ഗൊബ്ബിയാള കൊടുംപാപി ചത്താളാ കോടമഴ പെയ്താളാ ഗൊബ്ബിയാള ഊശിപോലെ മിന്നിമിന്നി ഊരെങ്കും പെയ്മളേ ഗൊബ്ബിയാള അന്തക്കാട്ടില് പെയ്തമള ഇന്തക്കാട്ടില് പെയ്താളാ ഗൊബ്ബിയാള എണ്ണത്തുടം പോലെ ഏന്തിവന്തു പെയ്മളേ ഗൊബ്ബിയാള " നൽകും കാർന്നോര് പ്രതിഫലമായി, പത്തു വെള്ളിക്കാശ് നന്ദിയോടേറ്റം ; എണ്ണചൊരിയും ഞൊടിയിടക്കുള്ളിൽ, പതിവിനെന്നോണം വീട്ടമ്മമാരും. പ...

Worth trying out to make life better.
ReplyDeleteSure Supriya
Delete